10:11am 01 May 2026
NEWS
ബുക്ക്‌ ബ്രഹ്മ സാഹിത്യോത്സവത്തിന് ഇന്ന് ബംഗളുരുവിൽ തുടക്കം
08/08/2025  10:54 AM IST
വിഷ്ണുമംഗലം കുമാർ
ബുക്ക്‌ ബ്രഹ്മ സാഹിത്യോത്സവത്തിന് ഇന്ന് ബംഗളുരുവിൽ തുടക്കം

മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ബുക്ക് ബ്രഹ്മ സാഹിത്യോത്സവം ബംഗളുരു കോറമംഗലയിലെ സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. കന്നഡ, മലയാളം, തമിഴ്, തെലുഗു ഭാഷകളിൽനിന്നായി ഇരുന്നൂറ്റിയമ്പതിൽ പരം പ്രമുഖ എഴുത്തുകാരും സാഹിത്യ ചിന്തകരും കലാകാരന്മാരും പങ്കെടുക്കുന്ന വിപുലമായ ആഘോഷ പരിപാടിയാണിത്. അടൂർ ഗോപാലകൃഷ്ണൻ, സക്കറിയ, എൻ എസ് മാധവൻ, കെ ആർ മീര, യു കെ കുമാരൻ, കെ പി രാമനുണ്ണി, വീരാൻകുട്ടി, സോമൻ കടലൂർ, സന്തോഷ്‌ ഏച്ചിക്കാനം, ഇ പി രാജഗോപാലൻ, കെ വി സജയ്, ഇ സന്തോഷ്‌ കുമാർ ഉൾപ്പെടെ കേരളത്തിൽ നിന്നും ഇരുപതോളം എഴുത്തുകാർ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള വിവിധ സെഷനുകളിൽ സംബന്ധിക്കുന്നുണ്ട്.  രണ്ടുലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന ബുക്ക്‌ ബ്രഹ്മ സാഹിത്യപുരസ്‌കാരം ഇത്തവണ കെ ആർ മീരയ്ക്കാണ്. മൂന്നു സെഷനുകളിൽ കെ ആർ മീര സംബന്ധിക്കുന്നുണ്ട്. നാളെ രാവിലെ പതിനൊന്ന് മണിയ്ക്ക് മുഖാമുഖി വേദിയിലാണ് അടൂരുമായുള്ള അഭിമുഖം. നാലുമണിയ്ക്ക് സമാന്തര സിനിമയുമായി ബന്ധപ്പെട്ട ഒരു സെഷനിൽ അടൂരും ഗിരീഷ് കാസറവള്ളിയും പങ്കെടുക്കുന്നുണ്ട്. മണ്ഡപ വേദിയിലാണ് ഈ സെഷൻ. സാഹിത്യവുമായിബന്ധപ്പെട്ട വിവിധ സെഷനുകൾക്ക് പുറമെ പുസ്തകമേള, പുസ്തകപ്രകാശനം, കഥകളി അടക്കമുള്ള കലാപരിപാടികളും ബുക്ക്‌ ബ്രഹ്മ ഫെസ്റ്റിവെലിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img